Site icon Fanport

അവസാനം വിജയം സ്വന്തമാക്കി മുംബൈ സിറ്റി, ചെന്നൈയിന് ആദ്യ പരാജയം

ഐ എസ് എല്ലിലെ ചെന്നൈയിന്റെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി ആണ് ചെന്നൈയിനെ തോൽപ്പിച്ചത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുംബൈ സിറ്റിയുടെ വിജയം. മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ആയിരുന്നു മുംബൈ സിറ്റിയുടെ വിജയ ഗോൾ വന്നത്. ഒരു സെറ്റ് പീസിൽ നിന്ന് ഹെഡറിലൂടെ രാഹുൽ ബെഹ്കെ ആണ് ഗോൾ നേടിയത്.

മുംബൈ സിറ്റിയുടെ സീസണിലെ അഞ്ചാം വിജയമാണിത്.15 പോയിന്റുമായി അവർ ലീഗിൽ ഇപ്പോൾ ഒന്നാമത് നിൽക്കുകയാണ്. അഞ്ചു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ചെന്നൈയിൻ അഞ്ചാമത് നിൽക്കുന്നു.

Exit mobile version