Picsart 24 02 18 22 19 10 167

മുംബൈ സിറ്റി ബെംഗളൂരുവിനെ തോൽപ്പിച്ചു, കേരള ബ്ലാസ്റ്റേഴ്സ് 5ആം സ്ഥാനത്തേക്ക് താഴ്ന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തി. മുംബൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മുംബൈ സിറ്റി വിജയിച്ചത്. വിക്രം പ്രതാപ് സിങിന്റെ ഇരട്ട ഗോളുകൾ ആണ് മുംബൈ സിറ്റിക്ക് വിജയം നൽകിയത്.

42ആം മിനുട്ടിൽ ആയിരുന്നു വിക്രം പ്രതാപ് സിംഗന്റെ ആദ്യ ഗോൾ. ചാങ്തെ ആണ് ആ ഗോൾ ഒരുക്കിയത്. 58ആം മിനുട്ടിൽ വിക്രം പ്രതാപ് വീണ്ടും ഗോൾ നേടി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മുംബൈ സിറ്റി 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി. കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. 15 പോയിന്റുള്ള ബെംഗളൂരു 10ആം സ്ഥാനത്താണ്‌.

Exit mobile version