ആവേശകരമായ മത്സരത്തിന് ഒടുവിൽ എ ടി കെ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ചു!!

ഇന്ന് മുംബൈ അരീനയിൽ നടന്ന മുംബൈ സിറ്റിയും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടം ഈ സീസൺ ഐ എസ് എല്ലിലെ തന്നെ മികച്ച എന്റർടെയ്നിങ് മത്സരങ്ങളിൽ ഒന്നായിരുന്നു. കളിയിൽ അവസാന നിമിഷ ഗോളിൽ എ ടി കെ 2-2ന്റെ സമനില സ്വന്തമാക്കി.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ മുംബൈ സിറ്റി ഇന്ന് ലീഡ് എടുത്തു. ചാങ്തെയുടെ ഒരു ഇടം കാലൻ സ്ക്രീമറിലൂടെ ആണ് പന്ത് വലയിൽ എത്തിച്ചത്. ഈ സീസൺ ഐ എസ് എൽ കണ്ട മികച്ച സ്ട്രൈക്കിൽ ഒന്നായിരുന്നു ഇത്. ഈ ഗോളിന് ശേഷം മോഹൻ ബഗാന്റെ തുടർ അറ്റാക്കുകൾ ആണ് കാണാൻ ആയത്.

Picsart 22 11 06 21 34 20 371

അവർ ലിസ്റ്റൺ കൊളാസോയുടെ ഒരു ഹെഡറിലൂടെ ഗോളിന് അടുത്ത് വരെ എത്തി. ലിസ്റ്റന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. ഇതിനു ശേഷം ബൗമസിലൂടെയും എ ടി കെ ഗോളിനരികിൽ എത്തി. ആദ്യ പകുതി 1-0ന് മുംബൈ സിറ്റി മുന്നിൽ നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ മെഹ്താബ് ഹൊസൈന്റെ ഒരു സെൽഫ് ഗോളിൽ എ ടി കെ മുംബൈ സിറ്റിക്ക് ഒപ്പം എത്തി. കൗകോയുടെ ഷോട്ട് ആണ് ഡിഫ്ലക്റ്റഡ് ആയി വലയിൽ എത്തിയത്. സ്കോർ 1-1

മുംബൈ സിറ്റി 22 11 06 21 34 11 664

71ആം മിനുട്ടിൽ ഗ്രിഫ്തിസിലൂടെ മുംബൈ സിറ്റി വീണ്ടും മുന്നിൽ എത്തി. ഇടതു വിങ്ങിൽ നിന്ന് വനം ക്രോസ് ലക്ഷ്യത്തിൽ എത്തിക്കാനുള്ള ഗ്രിഫ്തിസിന്റെ ആദ്യ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി പക്ഷെ ആ പന്ത് ഗോളിയുടെ കയ്യിലേക്ക് എത്തും മുമ്പ് ഹെഡ് ചെയ്ത് ഗ്രിഫ്തിസ് വീണ്ടും വലയിലേക്ക് എത്തിച്ചു. ഈ ഗോളും മുംബൈ സിറ്റിയുടെ വിജയം ഉറപ്പിച്ചില്ല. അവസാനം ഒരു ഫ്രീകിക്കിൽ നിന്ന് കാൾ മക്ഹ്യൂവിന്റെ ഹെഡർ എ ടി കെയ്ക്ക് സമനിലയും ഒരു പോയിന്റും നൽകി.

അഞ്ചു മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി മുംബൈ ഇപ്പോൾ ലീഗിൽ മൂന്നാമതാണ്. 7 പോയിന്റുള്ള എ ടി കെ അഞ്ചാമതും നിൽക്കുന്നു.