Picsart 23 12 16 22 10 35 976

മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയെ സമനിലയിൽ പിടിച്ച് ഈസ്റ്റ് ബംഗാൾ. ഇന്ന് മുംബൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിലാണ് ഈസ്റ്റ് ബംഗാൾ ലീഗിലെ വലിയ ടീമിൽ ഒന്നിനെ സമനിലയിൽ പിടിച്ചത്. ഇന്ന് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഡിഫൻസിൽ ഊന്നി കളിച്ച ഈസ്റ്റ് ബംഗാൾ അവരുടെ ടാക്റ്റിക്സുകൾ സമർത്ഥമായി പ്രവർത്തികമാക്കുകയായിരുന്നു.

മുംബൈ സിറ്റിക്ക് ആകെ രണ്ട് ഷോട്ട് മാത്രമേ ഇന്ന് ടാർഗറ്റിലേക്ക് തൊടുക്കാനായിരുന്നുള്ളൂ. മുംബൈ സിറ്റിയുടെ ഈ സീസണിലെ 8 മത്സരങ്ങൾക്കിടയിലെ നാലാമത്തെ സമനിലയാണിത്. സിറ്റിയുടെ സമനില വാർത്ത കേരള ബ്ലാസ്റ്റേഴ്സിന് നല്ല വാർത്തയാണ്. എട്ടു മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി മുംബൈ സിറ്റി ഇപ്പോൾ നാലാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ 10ആമത് നിൽക്കുന്നു.

Exit mobile version