“മുംബൈ സിറ്റി ഇനിയും മെച്ചപ്പെടാനുണ്ട്”

Img 20211202 002517

ഇന്നലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) നടന്ന എടികെ മോഹൻ ബഗാനെതിരായ മത്സരത്തിൽ മികച്ച വിജയം നേടിയിട്ടും മുംബൈ സിറ്റി എഫ്‌സിയുടെ മുഖ്യ പരിശീലകൻ ഡെസ് ബക്കിംഗ്ഹാം തന്റെ ടീമിൽ തൃപ്തനല്ല. ത‌ന്റെ ടീം ഇനിയും മെച്ചപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ബക്കിംഗ് ഹാം മത്സര ശേഷം പറഞ്ഞു.

ഹൈദരാബാദ് എഫ്‌സിക്കെതിരായ 1-3ന് തോൽവിക്ക് ശേഷം ഇന്നലെ ഇറങ്ങിയ മുംബൈ 5-1ന് എടികെയെ തോൽപ്പിച്ചിരുന്നു. ഹൈദരബാദിനെതിരെയ ഞങ്ങളും നന്നായി കളിച്ചുവെന്നാണ് താൻ കരുതുന്നത്, പക്ഷേ അന്ന് സുപ്രധാന നിമിഷങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ അവസരങ്ങൾ ഉപയോഗിച്ചില്ല. അതിനാൽ അന്ന് തോറ്റു. എന്നാൽ മോഹൻ ബഗാനെതിരെ അവസരങ്ങൾ എല്ലാം ലക്ഷ്യത്തിൽ എത്തി. മുംബൈ കോച്ച് പറഞ്ഞു.

ഈ ഫലത്തിൽ തങ്ങൾ എല്ലാം മറക്കില്ല എന്നും ടീമിനെ മെച്ചപ്പെടുത്താനും സ്ഥിരതയാർന്ന പ്രകടനം നടത്താനും ശ്രമിക്കും എന്നും മുംബൈ കോച്ച് പറഞ്ഞു.

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിന് എതിരെ, വിജയിക്കാൻ ആകുമോ!?
Next articleഇന്ന് ജംഷദ്പൂർ ഹൈദരബാദിന് എതിരെ