മുഹമ്മദ് റാഫിയാണ് ഭാഗ്യ താരം, നാലു സീസൺ, മൂന്നാം ഐ എസ് എൽ ഫൈനൽ

- Advertisement -

മുഹമ്മദ് റാഫി എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാകില്ല ഇപ്പോൾ അതുകൊണ്ട് തന്നെ ഈ സീസണിൽ കൂടുതൽ അവസരവും റാഫിക്ക് കിട്ടിയിട്ടില്ല. പക്ഷെ റാഫി ഒരോ ടീമിന്റെയും ഭാഗ്യമായി മാറുകയാണ് എന്ന് പറയേണ്ടി വരും. ഇന്ന് ചെന്നൈയിൻ ഐ എസ് എൽ ഫൈനലിൽ എത്തിയതോടെ ഐ എസ് എല്ലിൽ ഫൈനലിൽ എത്തുന്ന മൂന്ന് ടീമുകളുടെ ഭാഗമായിരിക്കുകയാണ് മുഹമ്മദ് റാഫി എന്ന മലയാളി.

ആദ്യ സീസണിൽ കൊൽക്കത്തയോടൊപ്പം ആയിരുന്നു മുഹമ്മദ് റാഫി, ആ സീസണിൽ ഫൈനലും കപ്പും മുഹമ്മദ് റാഫി സ്വന്തമാക്കി. കഴിഞ്ഞ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പവും മുഹമ്മദ് റാഫി ഫൈനലിൽ എത്തി. കഴിഞ്ഞ ഫൈനലിൽ റാഫി കേരളത്തിനായി ഗോളും നേടിയിരുന്നു. ഈ സീസണിലിപ്പോ മൂന്നാം തവണയാണ് റാഫി ഫൈനലിൽ എത്തുന്നത്. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ ഫൈനൽ എന്ന റെക്കോർഡ് ഇതോടെ റാഫിക്കൊപ്പം ആകും.

ഈ സീസണിൽ ചെന്നൈയിനായി രണ്ട് തവണ മുഹമ്മദ് റാഫി ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. ഫൈനലിൽ ബെംഗളൂരുവിനെതിരെയും റാഫി ബെഞ്ചിൽ നിന്നായാലും ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement