മാനുപ്പ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുക്കുന്നു. മുൻ വിവാ കേരള മിഡ്ഫീൽഡറുമായി കേരള ബ്ലാസ്റ്റേഴ്സ് അവസാന വട്ട ചർച്ചയിലാണ്. ഇപ്പോൾ മുബൈ സിറ്റിയുടെ താരമാണ് എം പി സക്കീർ.

18 ലക്ഷം രൂപയ്ക്കായിരുനു മാനുപ്പയെ മുംബൈ കഴിഞ്ഞ ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്. മിഡ്ഫീൽഡിൽ താരങ്ങൾ ഇല്ലാത്തത് ആയിരുന്നു ഇക്കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പ്രധാനമായും പിറകോട്ട് അടിച്ചത്. അതുകൊണ്ട് തന്നെയാണ് സെൻട്രൽ മിഡ്ഫീൽഡിൽ കളിക്കാൻ കഴിവുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നതും. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയും എം പി സക്കീർ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ മധ്യനിരയിലാണ് മാനുപ്പ 2016-17 സീസണിൽ ഉണ്ടായിരുന്നത്.

എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി പ്രമുഖ ക്ലബുകളുടെ മിഡ്ഫീൽഡ് ഭരിച്ച താരമാണ് എം പി സക്കീർ. മാനുപ്പ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് അരീക്കോടിനും മലപ്പുറത്തിനും ആവേശമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് യോഗ്യത, അഫ്ഗാനിസ്ഥാന്റെ സാധ്യതകളിങ്ങനെ
Next articleനാല് റണ്‍സിനു അഞ്ച് വിക്കറ്റ്, താരമായി ഷഹീന്‍ അഫ്രീദി