എ ടി കെ മോഹൻ ബഗാനിൽ നിന്ന് എ ടി കെ മാറ്റണം എന്ന് ബഗാൻ ആരാധകർ

Img 20210710 145234

മോഹൻ ബഗാൻ ആരാധകർ അവരുടെ പ്രതിഷേധം കടുപ്പിക്കുകയാണ്‌. എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കണം എന്നാണ് ബഗാൻ ആരാധകർ ആവശ്യപ്പെടുന്നത്. ഇതിനായി വലിയ പ്രതിഷേധ പരുപാടികൾ അവർ ആലോചിക്കുന്നു. നേരത്തെ ജേഴ്സിയും ലോഗോയും പ്രശ്നമായപ്പോൾ മോഹൻ ബഗാൻ ആരാധകർ പ്രതിഷേധിക്കുകയും സമ്മർദ്ദം കാരണം ആരാധകർക്ക് മുന്നിൽ മാനേജ്മെന്റ് മുട്ടുമടക്കേണ്ടതായും വന്നിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാനു എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമാണ് ക്ലബ് ആരാധകർ പറയുന്നു. ഇതിഹാസ ക്ലബായ മോഹൻ ബഗാന്റെ ആരാധകർ ഐ എസ് എൽ ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്താൻ പ്ലാൻ ചെയ്യുന്നുണ്ട്. രാജ്യത്തെ വലിയ ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മോഹൻ ബഗാന്റെ ആരാധകർ.

ഇത്ര കാലം സഹിച്ചത് മതിയെന്നും എ ടി കെ എന്നത് പേരിൽ നിന്ന് കളയാൻ വേണ്ടി അവസാന ശ്വാസം വരെയും പോരാടും എന്നുമാണ് ആരാധകർ പറയുന്നത്.

Previous article41 വർഷത്തെ ഓസ്‌ട്രേലിയൻ കാത്തിരിപ്പിന് അന്ത്യം കുറിച്ചു ആഷ് ബാർട്ടി! വിംബിൾഡൺ ജേതാവ്!
Next articleയൂറോ കപ്പ് ഫൈനലിൽ ഇറ്റലി നീല ജേഴ്സിയിൽ, ഇംഗ്ലണ്ട് വെള്ള ജേഴ്സിയും