Picsart 23 10 07 22 33 59 478

മൂന്നിൽ മൂന്ന് വിജയം, ചെന്നൈയിനെയും തോൽപ്പിച്ച് മോഹൻ ബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാൻ വിജയം തുടരുന്നു. അവർ ഇന്ന് ചെന്നൈയിൻ വന്ന് ചെന്നൈയിനെ തകർക്കാൻ മോഹൻ ബഗാനായി. അവർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്. ചെന്നൈയിനു മേൽ പൂർണ്ണ ആധിപത്യം പുലർത്താൻ അവർക്ക് ഇന്നായി. 22ആം മിനുട്ടിൽ സഹൽ അബ്ദുൽ സമദിന്റെ അസിസ്റ്റിൽ നിന്ന് പെട്രാറ്റോസ് ബഗാന് ലീഡ് നൽകി.

ആദ്യ പകുതി അവസാനിക്കും മുമ്പ് ജേസൺ കമ്മിംഗ്സ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിവെല്ലാരോ ഒരു ഗോൾ മടക്കിയത് കളിക്ക് പുതു ജീവൻ നൽകി എങ്കിലും താമസിയാതെ മൂന്നാം ഗോളും കണ്ടെത്തി ബഗാൻ വിജയം ഉറപ്പിച്ചു‌. മൻവീർ സിങ് ആയിരുന്നു മൂന്നാം ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി മോഹൻ ബഗാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്‌. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ചെന്നൈയിൻ ലീഗിൽ അവസാന സ്ഥാനത്താണ്‌.

Exit mobile version