Picsart 23 07 28 15 37 00 312

മോഹൻ ബഗാൻ താരം കാൾ മക്ഹ്യൂവിനെ ഗോവ സ്വന്തമാക്കുന്നു

മധ്യനിര താരമായ കാൾ മക്ഹ്യൂ മോഹൻ ബഗാൻ വിടുന്നു. താരം മോഹൻ ബഗാനും തമ്മിൽ പിരിയാൻ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. എഫ് സി ഗോവ ആകും മക്ഹ്യൂവിന്റെ പുതിയ ക്ലബ്. ഒരു വർഷത്തെ കരാർ താരം ഗോവയിൽ ഒപ്പുവെക്കും എന്നാണ് സൂചന. ഐറിഷ് താരമായ കാൾ മക്ഹ്യൂ ഒരു വർഷത്തെ കരാർ കൂടെ ബഗാനിൽ ബാക്കിയുണ്ട്.

കഴിഞ്ഞ നാലു സീസണിലും ക്ലബിനൊപ്പം നല്ല പ്രകടനം കാഴ്ചവെക്കാൻ മക്ഹ്യൂവിനായിരുന്നു. ഇതുവരെ മോഹൻ ബഗാനായി 66 മത്സരങ്ങൾ താരം ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്.

30കാരനായ താരം മധ്യനിര താരമാണെങ്കിലും ഡിഫൻസിലും താരം ഇറങ്ങാറുണ്ട്. മോഹൻ ബഗാൻ കിരീടം നേടിയ രണ്ടു സീസണിലും അദ്ദേഹം എ ടി കെയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Exit mobile version