റിനോയും റാഫിയും ഡ്രാഫ്റ്റിന് സൈൻ ചെയ്തു

Rino Anto of Kerala Blasters FC, Mohammed Rafi of Kerala Blasters FC and C K Vineeth of Kerala Blasters FC celebrate after winning the match 56 of the Indian Super League (ISL) season 3 between Kerala Blasters FC and NorthEast United FC held at the Jawaharlal Nehru Stadium in Kochi, India on the 4th December 2016. Photo by Vipin Pawar / ISL / SPORTZPICS

മലയാളി താരങ്ങളായ റിനോ ആന്റോയും മുഹമ്മദ് റാഫിയുമടക്കം ഐ എസ് എൽ ഡ്രാഫ്റ്റിലേക്കുള്ള ഒരു പറ്റം താരങ്ങളുടെ മെഡിക്കൽ പൂർത്തിയായി. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരങ്ങളാണ് റിനോയും റാഫിയും. അവസാന നിമിഷം വരെ കേരള ബ്ലാസ്റ്റേഴ്‌സ് നില നിർത്തപ്പെടുന്ന താരങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന റിനോ സി കെ വിനീതിനെയും ജിങ്കനെയും നിലനിർത്തിയതോടെ പ്ലയെർ ഡ്രാഫ്റ്റിലെത്തുകയായിരുന്നു.

കേരള താരങ്ങൾക്ക് പുറമെ മെഹ്‌റാജുദീൻ വാഡൂവും അറാറ്റ ഇസുമിയുമടക്കം ഗോവയിൽ നിന്നുള്ള 23 താരങ്ങൾ ഡ്രാഫ്റ്റിന്റെ മുന്നോടിയായുള്ള മെഡിക്കൽ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടുകൾ. മൊത്തം 34 താരങ്ങലാണ് ഇന്നലെ ഡ്രാഫ്റ്റിന്  മുൻപുള്ള മെഡിക്കൽ പൂർത്തിയാക്കിയത്. 175 താരങ്ങൾ ഡ്രാഫ്റ്റിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഗോവയിൽ നിന്ന് 23 താരങ്ങൾക്ക് പ്ലയെർ ഡ്രാഫ്റ്റിലേക്ക് അവസരം ലഭിച്ചെങ്കിലും കേരളത്തിൽ നിന്ന് സന്തോഷ് ട്രോഫി താരങ്ങളടക്കം ഒട്ടു മിക്ക താരങ്ങൾക്കും ഡ്രാഫ്റ്റിൽ അവസരം ലഭിച്ചേക്കില്ല.  റിനോക്കും റാഫിക്കും പുറമെ അനസ് എടത്തൊടിക, ഡെൻസൺ, ഷാഹിൻലാൽ എന്നിവർ മാത്രമാണ് കേരളത്തിൽ നിന്ന് ഡ്രാഫ്റ്റിന് സൈൻ ചെയ്യാൻ സാധ്യതയുള്ള താരങ്ങൾ. കഴിഞ്ഞ ദിവസം വന്ന ചില റിപ്പോർട്ടുകൾ പ്രകാരം അനസ് എടത്തൊടികെയെ ഐ ലീഗ് ക്ലബ്ബുകൾ സ്വന്തമാക്കാനും സാധ്യതയുണ്ട്.

അണ്ടർ 21 താരങ്ങളും കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് ക്ലബ്ബുകൾ നിലനിർത്തിയ രണ്ടു താരങ്ങങ്ങളും ഒഴികെ ബാക്കി എല്ലാ താരങ്ങളെയും ഡ്രാഫ്റ്റിൽ കൂടി മാത്രമേ ടീമുകൾക്ക് സ്വന്തമാക്കാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോർഡ്‌സിലെ ആ വിജയത്തിന് 15 വയസ്
Next articleഐ ലീഗും ഐ എസ് എല്ലും ചേർന്നൊരു ലീഗിനായി എ.എഫ്.സി