Picsart 24 05 06 11 33 36 342

മുഹമ്മദ് നവാസ് മുംബൈ സിറ്റിയിൽ നിന്ന് ചെന്നൈയിനിലേക്ക്

മുംബൈ സിറ്റിയുടെ ഗോൾ കീപ്പർ മുഹമ്മദ് നവാസ്
ക്ലബ് വിടുന്നു. താരം ചെന്നൈയിനിലേക്ക് പോകുന്നതായാണ് റിപ്പോർട്ടുകൾ. അവസാന മൂന്ന് സീസണായി നവാസ് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ട്. എന്നാൽ അവിടെ അവസരങ്ങൾ കുറഞ്ഞതോടെ പുതിയ തട്ടകം തിരയുകയാണ് നവാസ്‌.

24കാരനായ താരം ഈ സീസണിൽ ആകെ 5 ലീഗ് മത്സരങ്ങൾ മാത്രമെ മുംബൈ സിറ്റിക്ക് ആയി കളിച്ചിട്ടുള്ളൂ. മുമ്പ് എഫ് സി ഗോവയിൽ ഒന്നാം നമ്പർ ആയിരുന്നു നവാസ്. ആകെ 65 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ലീഗ് ഷീൽഡ് കിരീടവും നേടിയിട്ടുണ്ട്. മുംബൈ സിറ്റിക്ക് ഒപ്പം ഇപ്പോൾ ലീഗ് കിരീടവും നേടി.

Exit mobile version