മൊഹമ്മദ് നവാസ് എഫ് സി ഗോവ വിട്ടു

Img 20210602 181940
Credit: Twitter

എഫ് സി ഗോവയുടെ ഗോൾ കീപ്പർ ആയിരുന്ന മൊഹമ്മ്ദ് നവാസ് ക്ലബ് വിട്ടു. നവാസ് ക്ലബ് വിടുകയാണ് എന്ന് ഇന്ന് എഫ് സി ഗോവ ഔദ്യോഗികമായി അറിയിച്ചു. താരം ഇനി മുംബൈ സിറ്റിയിൽ ആകും കളിക്കുക. അമ്രീന്ദർസിംഗ് മുംബൈ സിറ്റി വിട്ട ഒഴിവിലേക്ക് മുംബൈ സിറ്റി നവാസിനെ കൊണ്ടുവരും എന്നാണ് റിപ്പോർട്ടുകൾ.മുംബൈ സിറ്റി പരിശീലകനായ ലൊബേരയ്ക്ക് കീഴിൽ രണ്ട് സീസണുകളോളം കളിച്ചിട്ടുള്ള താരമാണ് നവാസ്.

ലൊബേര ഗോവയിൽ ആയിരിക്കെ നവാസ് ആയിരുന്നു ഗോവയുടെ ഒന്നാം നമ്പർ. എന്നാൽ ലൊബേര പോയതും ധീരജ് സിംഗ് ഗോവയിൽ എത്തിയതും നവാസിന്റെ അവസരങ്ങൾ കുറച്ചു. ബോൾ കൈകാര്യം ചെയ്യുന്നതിൽ മികവുള്ള നവാസ് മുംബൈ സിറ്റിയുടെ ഒന്നാം നമ്പറായി തന്നെ ആകും ചാമ്പ്യൻ ക്ലബിലേക്ക് എത്തുക. 21കാരനായ താരം 43 മത്സരങ്ങൾ ഐ പി എല്ലിൽ കളിച്ചിട്ടുണ്ട്. ഗോവയ്ക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ലീഗ് ഷീൽഡ് കിരീടവും നേടിയിട്ടുണ്ട്.

Previous articleഅരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ
Next articleകോണ്ടെയുമായി സ്പർസ് ചർച്ച