Site icon Fanport

മുഹമ്മദ് അലിക്ക് എഫ് സി ഗോവയിൽ പുതിയ കരാർ

യുവ ഡിഫൻഡർ  മുഹമ്മദ് അലിയുമായുള്ള കരാർ എഫ് സി ഗോവ രണ്ട് വർഷത്തേക്ക് കൂടെ പുതുക്കി‌. കഴിഞ്ഞ ഡ്രാഫ്റ്റിൽ 12 ലക്ഷം രൂപക്ക് ആയിരുന്നു ഗോവ മുഹമ്മദ് അലിയെ സ്വന്തമാക്കി. ഐ എസ് എല്ലിൽ ഇതുവരെ അവസരം ലഭിച്ചപ്പോൾ ഒക്കെ മികച്ചു നിന്നതാണ് മുഹമ്മദലിക്ക് പുതിയ കരാർ ലഭിക്കാൻ കാരണമായത്.

മുമ്പ് ഐ ലീഗിൽ ഡെംപോ ഗോവക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള മുഹമ്മദ് അലി ഗോവൻ സ്വദേശിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version