Picsart 24 01 08 19 45 29 415

മൊബഷിർ റഹ്മാൻ ചെന്നൈയിൻ എഫ് സിയിൽ

ചെന്നൈയിൻ എഫ്‌സി മിഡ്ഫീൽഡർ മൊബാഷിർ റഹ്മാനെ ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ നിന്ന് സ്വന്തമാക്കി. ഈ സീസൺ അവസാനം വരെ നീണ്ടു നിൽക്കുന്ന ലോൺ കരാറിൽ ആണ് താരം ചെന്നൈയിനിൽ എത്തുന്നത്. ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ മറീന മച്ചാൻസിൽ ചേരുന്ന ആദ്യ കളിക്കാരനായി 25-കാരൻ.

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ ചേർന്ന റഹ്മാൻ 13 മത്സരങ്ങൾ അവർക്കായി കളിച്ചിരുന്നു. എന്നാൽ ഈ സീസണിൽ അദ്ദേഹത്തിന് അധികം അവസരം ലഭിച്ചില്ല. ലീഗിൽ ഇതുവരെ ഒരു തവണ മാത്രമേ അദ്ദേഹം ഈ സീസണിൽ കളിച്ചിട്ടുള്ളൂ.

“രണ്ട് തവണ ഐ‌എസ്‌എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ ആവേശത്തിലാണ്, കൂടാതെ മുൻകാലങ്ങളിലും എന്റെ ഗെയിം മെച്ചപ്പെടുത്താൻ എന്നെ സഹായിച്ച ഹെഡ് കോച്ച് ഓവൻ കോയിലിന്റെ കീഴിൽ ഒരിക്കൽ കൂടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’ കരാർ ഒപ്പുവെച്ച ശേഷം റഹ്മാൻ പറഞ്ഞു.

12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ചെന്നൈയിൻ എഫ്‌സി നിലവിൽ ഐഎസ്‌എല്ലിൽ ഏഴാം സ്ഥാനത്താണ്.

Exit mobile version