അനസിനു പിറകെ എം പി സക്കീറിനും പരിക്ക്

- Advertisement -

മലയാളി താരങ്ങൾക്ക് ഐ എസ് എല്ലിൽ പരിക്ക് വില്ലനാവുകയാണ്. അനസ് എടത്തൊടിക പരിക്കേറ്റ് കളം വിടേണ്ടി വന്ന ഓർമ്മ മറയുന്നതിനു മുമ്പ് മറ്റൊരു മലയാളി താരം കൂടെ ഐ എസ് എല്ലിൽ പരിക്കേറ്റ് കളം വിടേണ്ടിവരുന്നത് ഇന്നലെ കണ്ടു. മുംബൈ സിറ്റിക്കായി തന്റെ അരങ്ങേറ്റത്തിന് ഇറങ്ങിയ സക്കീർ മുണ്ടമ്പാറ എന്ന എം പി സക്കീർ.

ഇന്നലെ എഫ് സി ഗോവയ്ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് സക്കീർ കളത്തിൽ എത്തിയത്. രാജുവിന് പകരം സബായി ഇറങ്ങിയ സക്കീറിന് പക്ഷെ ഇറങ്ങി 20 മിനുട്ടുകൾക്കകം പരിക്കേൽക്കുക ആയിരുന്നു. പരിക്കേറ്റ സക്കീർ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയും കളം വിടുകയുമായിരുന്നു.

കുറച്ചു സീസണുകളിലായി സക്കീറിന് പരിക്ക് നിരന്തരമായി വേട്ടയാടുകയാണ്. കഴിഞ്ഞ സീസൺ വരെ‌ ചെന്നൈയിനിൽ ആയിരുന്ന സക്കീർ ഇത്തവണയെങ്കിലും ഐ എസ് എല്ലിൽ സജീവമാകും എന്നാഗ്രഹിച്ച മാനുപ്പ ഫാൻസിന് നിരാശ നൽകുന്നതാണ് ഇന്നലത്തെ പരിക്ക്. ഒന്നോ രണ്ടോ ആഴ്ച സക്കീറിന് കളം വിട്ടു നിൽക്കേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement