മിനേർവ പഞ്ചാബിനെതിരെയും എഫ് സി ഗോവയ്ക്ക് വിജയം

പുതിയ സീസൺ ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന അവസാന പ്രീസീസൺ മത്സരത്തിലും എഫ് സി ഗോവയ്ക്ക് വിജയം. ഇന്ന് ഐ ലീഗ് ക്ലബായ മിനേർവ പഞ്ചാബിനെയാണ് എഫ് സി ഗോവ പരാജയപ്പെടുത്തിയത്. ഗോവയിൽ കാണികൾക്ക് പ്രവേശനമില്ലാതെ നടത്തിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോവയുടെ വിജയം.

ഗോവയ്ക്കു വേണ്ടി സൈമെൻലെൻ ദുംഗൽ, ജാക്കിചന്ദ് സിംഗ്, കോറോ എന്നിവരാണ് ഇന്നകെ ഗോളുകൾ നേടിയത്. ഡികെയും ചോതെയുമായിരുന്നു മിനേർവയുടെ ഗോൾ സ്കോറേഴ്സ്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ മിനേർവയ്ക്ക് പരാജയത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നു. ഇത്തവണ നടന്ന ഏഴു പ്രീസീസൺ മത്സരങ്ങളിൽ ആറു ഗോവ വിജയിച്ചു. ഒരു സമനിലയും ഗോവ വഴങ്ങി.

Previous articleസൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമെന്ന് അക്തർ
Next articleബംഗ്ലാദേശിനെതിരായ പ്രകടനത്തിൽ വലിയ നിരാശയെന്ന് ഛേത്രി