Picsart 23 08 14 23 51 01 017

സർപ്രൈസ്!! ഒരു യുവ വിദേശ ഡിഫൻഡറെ ടീമിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് മോണ്ടിനെഗ്രോ ഡിഫൻഡർ മിലോസ് ഡ്രിങ്കിചിനെ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ കൂടെ ടീമിലേക്ക് എത്തിച്ചു. വരാനിരിക്കുന്ന ഹീറോ ഐ‌എസ്‌എൽ 2023/24 സീസണായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ആണ് ടീമിലേക്ക് എത്തിച്ചത്. ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. ഇന്ന് ഔദ്യോഗിക പ്രഖ്യാപനവും വന്നു.

24 വയസ്സ് മാത്രം പ്രായമുള്ള താരം മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അടുത്തിടെ ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായി ഡ്രിൻസിച്ച് കളിച്ചു. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം ആണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.

ടോപ്പ് ഡിവിഷനിലെ സ്ഥിരതയുള്ളതും പ്രബലവുമായ പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമാകാൻ താരത്തിനായി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെ ഭാഗമായിരുന്നു..

Exit mobile version