Picsart 23 11 25 21 44 31 806

മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സെന്റർ ബാക്കായ മിലോസ് ഡ്രിഞ്ചിചിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്‌. താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒരു വർഷത്തെ കരാറിൽ ആണ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി നല്ല പ്രകടനം കാഴ്ചവെക്കാൻ ഡ്രിഞ്ചിചിനായിരുന്നു. 24കാരനായ താരം 2 ഗോളുകൾ ഈ സീസണിൽ നേടിയിട്ടുണ്ട്.

മോണ്ടിനെഗ്രോ, ബെലാറസ് എന്നീ രാജ്യങ്ങളിലെ മുൻനിര നിര ക്ലബുകളിലായി 230-ലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ബെലാറസിലെ ഷാക്തർ സോളിഗോർസ്‌കിനായാണ് ബ്ലാസ്റ്റേഴ്സിൽ എത്തും മുമ്പ് ഡ്രിഞ്ചിച് കളിച്ചത്. 2016-ൽ എഫ്‌കെ ഇസ്‌ക്ര ഡാനിലോവ്‌ഗ്രാഡിനൊപ്പം ആണ് താരം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു.

ടോപ്പ് ഡിവിഷനിലെ സ്ഥിരതയുള്ളതും പ്രബലവുമായ പ്രകടനങ്ങൾ 2021-ൽ സത്ജെസ്‌ക നിക്‌സിച്ചിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയ സത്ജെസ്‌ക നിക്‌സിക് ടീമിലെ പ്രധാന താരമാകാൻ താരത്തിനായി. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്‌സ് തുടങ്ങിയ ടൂർണമെന്റുകളിൽ സ്ഥിരമായി മത്സരിച്ചിട്ടുണ്ട്. മോണ്ടിനെഗ്രോയുടെ U17, U19, U23 ടീമുകളുടെയും ഭാഗമായിരുന്നു..

Exit mobile version