മിലൻ സിങ്ങും കേരളം വിടുന്നു

- Advertisement -

ജാക്കിചന്ദിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിൽ ഈ സീസൺ കളിച്ച മിലൻ സിംഗും കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. മുംബൈ സിറ്റിയാണ് മിലൻ സിങ്ങുമായി അവസാനവട്ട ചർച്ചയിൽ എത്തിയിരിക്കുന്നത്‌ ഉടൻ തന്നെ താരം മുംബൈയുമായി കരാറിൽ എത്തും.

രണ്ടു വർഷത്തേക്കാണ് മിലൻ സിംഗുനായുള്ള മുംബൈ കരാർ എന്നാണ് റിപ്പോർട്ടുകൾ. മിലൻ സിംഗിനെ കൂടാതെ സെന റാൾട്ടെ, സൗബിക് ചക്രവർത്തി തുടങ്ങിയവരെയും മുംബൈ സ്വന്തമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്‌. മണിപ്പൂർ സ്വദേശി മിലൻ സിങിനെ 45 ലക്ഷം രൂപയ്ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടി കളിച്ച മിലൻ സിംഗ് മുമ്പ് നോർത്ത് ഈസ്റ്റിനു വേണ്ടിയും ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement