മിലൻ സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

മണിപ്പൂർ സ്വദേശി മിലൻ സിങിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടി കളിച്ച ഈ മധ്യനിര താരത്തെ ഈ സീസണിൽ ഡെൽഹി ഡൈനാമോസ് നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 45 ലക്ഷം രൂപയ്ക്കാണ് മികൻ സിങിനെ ക്ലബ് ടീമിൽ എത്തിച്ചത്. മുമ്പ് നോർത്ത് ഈസ്റ്റിനു വേണ്ടിയും മിലൻ സിങ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിന്റെ താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകീഗൻ പെരേരയെ വീണ്ടും ടീമിലെത്തിച്ചു കൊൽക്കത്ത
Next articleധനചന്ദ്ര സിംഗ് വീണ്ടും ചെന്നൈയിലേക്ക്