മിക്കുവിനു മാത്രം 6 ഗോളുകൾ, ആറു ക്ലബുകൾക്ക് ഇപ്പോഴും 6ന് താഴെ ഗോളുകൾ

- Advertisement -

ബെംഗളൂരുവിന്റെ വിദേശ സ്ട്രൈക്കർ മിക്കു ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ 6 ഗോളുകൾ എന്ന ടാലിയിൽ എത്തി. 5 മത്സരങ്ങളിൽ നിന്നാണ് മിക്കു 6 ഗോളുകൾ സ്വന്തമായി നേടിയത്. മിക്കു ആറു ഗോൾ ഒറ്റയ്ക്ക് നേടി നിക്കുമ്പോൾ 6ന് താഴെ മാത്രം ഗോൾ നേടിയ ആറു ക്ലബുകൾ ഐ എസ് എല്ലിൽ ഇപ്പോഴും ഉണ്ട് എന്നത് കൗതുകമാണ്.

അഞ്ചു ഗോളുകൾ നേടിയ മുംബൈ സിറ്റി, 4 ഗോളുകൾ നേടിയ ഡെൽഹി ഡൈനാമോസ്_ 3 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സും എടികെ കൊൽക്കത്തയും, 2 ഗോളുകൾ നേടിയ നോർത്ത് ഈസ്റ്റ്, ഒരു ഗോൾ മാത്രം നേടിയ ജംഷദ്പൂർ എന്നീ ക്ലബുകളാണ് സ്കോറിംഗിൽ വളരെ‌ പിറകിലായിരിക്കുന്നത്.

13 ഗോളുകൾ വീതം നേടിയ ബെംഗളൂരു എഫ് സിയും എഫ് സി ഗോവയും ആണ് ലീഗിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്ലബുകൾ.എഫ് സി ഗോവയുടെ കോറോ ആണ് ലീഗിൽ ഏഴു ഗോളുകളോടെ ടോപ്പ് സ്കോറിംഗ് ചാർട്ടിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement