ബെംഗളൂരു വിടാൻ ഒരുങ്ങി മികു

- Advertisement -

ബെംഗളൂരു എഫ് സി വിടാൻ ഒരുങ്ങുകയാണെന്ന് സൂചന നൽകി ബെംഗളൂരു എഫ് സിയുടെ വെനിസ്വേലൻ സ്ട്രൈക്കർ മികു. തന്നെ ചൈനയിൽ നിന്ന് രണ്ട് ക്ലബുകൾ സമീപിച്ചിട്ടുണ്ട് എന്നും എന്നാൽ ബെംഗളൂരു തന്നെ വിൽക്കാൻ ഒരുക്കമല്ല എന്നും ബെംഗളൂരു എഫ് സിയുടെ ടോപ്പ് സ്കോറർ പറഞ്ഞു.

ബെംഗളൂരു എഫ് സി നൽകുന്നതിനേക്കാൾ 6-7 ഇരട്ടി പ്രതിഫലം ആണ് തനിക്ക് ചൈനീസ് ക്ലബുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് മികു പറഞ്ഞു. ബെംഗളൂരു തന്നെ വിൽക്കാത്തതിൽ പ്രശ്നമില്ല എന്നും പക്ഷെ ബെംഗളൂരുവിൽ തുടരണമെങ്കിൽ തന്റെ പ്രതിഫലം കൂട്ടുന്നതിനെ കുറിച്ച് ക്ലബ് ചിന്തിക്കണമെന്നും മികു കൂട്ടി ചേർത്തു.

ബെംഗളൂരു എഫ് സിയുടെ ഈ സീസണിലെ ടോപ്പ് സ്കോററാണ് മികു. പതിനഞ്ചു ഗോളുകളാണ് ഇത്തവണ മികു ബെംഗളൂരുവിനായി ഐ എസ് എല്ലിൽ സ്കോർ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement