Site icon Fanport

മിക്കു തുടങ്ങി, ബെംഗളൂരു എഫ് സി മുന്നിൽ

ഐ എസ് എൽ സീസണിലെ രണ്ടാം മത്സരം ആദ്യ പകുതി അവസാനിച്ചപ്പോൾ ബെംഗളൂരു ഒരു ഗോളിന് ചെന്നൈക്കെതിരെ മുന്നിട്ട് നിൽക്കുന്നു. വിരസമായ ആദ്യ പകുതിയുടെ അവസാനത്തോട്ടാണ് ബെംഗളൂരു കണ്ടീരവയിൽ ലീഡ് നേടിയത്. കഴിഞ്ഞ സീസണിൽ രണ്ട് തവണ കണ്ടീരവയിൽ ചെന്നൈയിനോട് ബെംഗളൂരു തോറ്റിരുന്നു.

സ്വന്തം ഹോമിൽ നടക്കുന്ന കളി ആണെങ്കിലും ബെംഗളൂരുവിന് ആ ആധിപത്യം ഗ്രൗണ്ടിൽ കാണിക്കാൻ പലപ്പോഴും ആയില്ല. ഇന്ന് കളിയിൽ മികച്ച അവസരം ആദ്യം ലഭിച്ചത് ചെന്നൈയിനായിരുന്നു. 19ആം മിനുട്ടിൽ ലഭിച്ച ആ അവസരം പക്ഷെ ജർമൻ പ്രീതിന് ലക്ഷ്യത്തിൽ എത്തിച്ചില്ല. പിന്നീട് ജെജെയ്ക്കും ചെന്നൈയിനെ മുന്നിൽ എത്തിക്കാൻ മികച്ച അവസരം ലഭിച്ചു. പക്ഷെ ഗോൾ പിറന്നില്ല.

കളിയുടെ ഗതിക്ക് വിപരീതമായാണ് മത്സരത്തിൽ ബെംഗളൂരു ലീഡ് നേടിയത്. 41ആം മിനുട്ടിൽ മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. സിസ്കോയുടെ പാസിൽ നിന്നായിരുന്നു മികുവിന്റെ ഫിനിഷ്.

Exit mobile version