മെസ്സിയുണ്ട്, ഇനി ഗോളടിക്കാൻ റൊണാൾഡോയും കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഇനി മെസ്സിയും ഉണ്ട് റൊണാൾഡോയും ഉണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന മെസ്സി ബൗളിക്ക് ഒപ്പം അറ്റാക്കിലേക്ക് ഒരു റൊണാൾഡോയെ ലൂടെ എത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
ഗോവൻ സ്വദേശിയായ യുവതാരം റൊണാൾഡോ ഒലിവേരയാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. ഈസ്റ്റ് ബംഗാളിൽ നിന്ന് ലോണടിസ്ഥാമത്തിലാകും റൊണാൾഡോ കേരളത്തിൽ എത്തുക.

ആദ്യം കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീമിലാകും റൊണാൾഡോ കളിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. സാൽഗോക്കറിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് റൊണാൾഡോ ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ഗോവൻ ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു റൊണാൾഡോ ഒലിവേര. സാൽഗോക്കറിന്റെ യുവ ടീമിലൂടെ വളർന്ന് വന്ന താരം കഴിഞ്ഞ AWES കപ്പിലും സാൽഗോക്കറിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.

Advertisement