ഇത് നമ്മുടെ മെസ്സി!!! കേരള ബ്ലാസ്റ്റേഴ്സിന്റെ അവിസ്മരണീയ തിരിച്ചുവരവ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും നല്ല പ്രകടനം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ഇന്ന് രണ്ടാം പകുതിയിൽ കണ്ടതാണെന്ന്. ഇന്ന് ഐ എസ് എല്ലിൽ നടന്ന പോരാട്ടത്തിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു. അവിടെ നിന്ന് അത്ഭുതങ്ങൾ കാണിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുന്നതാണ് കൊച്ചി കണ്ടത്.

കളിയിൽ ആദ്യ പകുതിയിൽ അത്ര മികച്ച കളി ആയിരുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. കളിയുടെ 38ആം മിനുട്ടിൽ ഡ്രൊബരോവ് നടത്തിയ ഒരു ഫൗൾ സമ്മാനിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജംഷദ്പൂർ മുന്നിൽ എത്തുകയും ചെയ്തു. ആ പെനാൾട്ടി എടുത്ത പിറ്റി ഒരു പനേങ്ക് കിക്കിലൂടെ ആയിരുന്നു പംത് വലയിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത് ഒരു ഗോൾ കൂടെ അടിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആകെ തകർന്നു.

കളി 75ആം മിനുട്ട് ആകുന്നത് വരെ ജംഷദ്പൂർ 2-0ന് തന്നെ മുന്നിൽ നിന്നു. പക്ഷെ അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് പൊരുതി തിരിച്ചു വന്നു. ആദ്യ സഹലിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ മെസ്സി കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. പിന്നാലെ 87ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മെസ്സി തന്നെ സമനിലയും നേടിക്കൊടുത്തു. സുബ്രതാ പോളിന്റെ മികച്ച സേവുകളും ജംഷദ്പൂഎ ഡിഫൻസിന്റെ വൻ ബ്ലോക്കുകളും ഇല്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് പോയന്റും സ്വന്തമാക്കി മടങ്ങിയേനെ.

Advertisement