മെസ്സിയെ നിലനിർത്താൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

സിഡോഞ്ചയെയും ഒഗ്ബെചെയെയും നിലനിർത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്ട്രൈക്കറായ മെസ്സി ബൗളിയുനായി ചർച്ചയിലാണ്. താരത്തെ ക്ലബിൽ നിലനിർത്താൻ ആകും എന്ന് തന്നെ ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നു. മെസ്സിയെ കൂടെ നിലനിർത്താൻ ആയാൽ ബാല്ലി വിദേശ താരങ്ങളെ ക്ലബ് വിടാൻ അനുവദിച്ചേക്കും.

പുതിയ പരിശീലകനായ കിബു വികൂനയ്ക്ക് താല്പര്യമുള്ള വിദേശ താരങ്ങളാകും ബാക്കി വിദേശ ക്വാട്ട തികയ്ക്കുന്നത്. ഈ സീസണിൽ ഒഗ്ബെചെയ്ക്ക് ഒപ്പം അറ്റാക്കിൽ ഇറങ്ങിയ മെസ്സി ബൗളി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണിൽ മെസ്സി ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തു. 28 വയസുകാരനായ മെസ്സിക്ക് ഇനിയും ഐ എസ് എല്ലിൽ തിളങ്ങാൻ ആകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിശ്വസിക്കുന്നു.

2013ൽ എഫ്എപി യാഉണ്ടേയിലാണ് മെസ്സി തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് എപിഇജെഇഎസ്,  വൈബി ഫുണ്ടെ, ഫൂലാഡ്,  കാനോൻ യാഉണ്ടേ,  എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്. 2013,  2017,  2018 വർഷങ്ങളിൽ കാമറൂൺ ദേശീയ ടീമിലും അംഗമായിരുന്നി മെസ്സി.

Advertisement