ചെന്നൈയിന് ആശംസ അറിയിച്ച് മെൻഡോസ

- Advertisement -

ഐ എസ് എൽ ഫൈനലിനായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സിക്ക് ആശംസ നേർന്ന് മുൻ ചെന്നൈയിൻ എഫ് സി താരം സ്റ്റീവൻസ് മെൻഡോസ. ട്വിറ്ററിലൂടെയാണ് താരം ബെംഗളൂരുവിനെതിരായ ചെന്നൈയുടെ ഫൈനലിന് എല്ലാ വിധ ഭാവുകങ്ങളും നേർന്നത്.

ഇപ്പോൾ ഫ്രഞ്ച് ക്ലബായ അമിയൻസിനു വേണ്ടിയാണ് മെൻഡോസ കളിക്കുന്നത്. അവസാന തവണ ചെന്നയിൻ ഫൈനലിൽ എത്തി കിരീടം നേടുമ്പോൾ മെൻഡോസ ടീമിൽ ഉണ്ടായിരുന്നു. ആ‌ സീസണിൽ ഐ എസ് എൽ ഗോൾഡൻ ബൂട്ടും മെൻഡോസ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement