യുവ ഡിഫൻഡർ മെഹ്താബ് സിംഗ് മുംബൈ സിറ്റിയിൽ

20201024 172716
- Advertisement -

ഒരു യുവതാരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ് മുംബൈ സിറ്റി. പഞ്ചാബ് സ്വദേശിയായ യുവ ഡിഫൻഡർ മെഹ്താബ് സിങ് ആണ് മുംബൈ സിറ്റിയിൽ എത്തിയിരിക്കുന്നത്. താരം ക്ലബുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. ഈസ്റ്റ് ബംഗാളിൽ നിന്നാണ് മെഹ്താബ് സിംഗ് മുംബൈ സിറ്റിയിൽ എത്തുന്നത്. കഴിഞ്ഞ സീസൺ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ പ്രധാന താരമായിരുന്നു. 11 മത്സരങ്ങളോളം ഐ ലീഗിൽ കളിച്ചിരുന്നു.

ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെയും യുവ ടീമുകളിലൂടെയും വളർന്നു വന്ന താരമാണ്. ഒരു സീസൺ മുമ്പ് ആറു മാസത്തോളം കേരള ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

Advertisement