
രാജ്യത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ടാറ്റയിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മൂന്നു സീസണിലേയും മധ്യനിര മെഹ്താബിന്റെ നിയന്ത്രണത്തിലായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ജിങ്കൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും മെഹ്താബായിരുന്നു. തുടക്കത്തിൽ മെഹ്താബിനെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നു എങ്കിലും മെഹ്താബ് ഡ്രാഫ്റ്റിലേക്ക് പോകാൻ തീരുമാനിക്കുക ആയിരുന്നു.
പ്രായം മെഹ്താബിനു വെല്ലുവിളി ആണെങ്കിലും ഇപ്പോഴും മെഹ്താബിനെ മറികടക്കാൻ പോന്ന ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ഇന്ത്യയിൽ ഇല്ലാ എന്നതാണ് സത്യം. കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനു വേണ്ടിയാണ് മെഹ്താബ് കളിച്ചത്. അരക്കോടി രൂപയാണ് മെഹ്താബിന് ഡ്രാഫ്റ്റിൽ ലഭിച്ച വില.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial