ജിങ്കനും റിനോയുമല്ല , കേരളം നിലനിർത്തിയ രണ്ടാം താരം മെഹ്താബ് ഹുസൈൻ

- Advertisement -

 

കേരളം ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് മാസ്റ്റർ മെഹ്‌താബ് ഹുസൈനാണ് കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തുന്ന രണ്ടാമത്തെ താരം എന്നു തീരുമാനനായി. ഇതോടെ കേരളം നിലനിർത്തുന്ന രണ്ട് താരങ്ങളുടെയും കാര്യത്തിൽ അന്തിമ തീരുമാനമായി. സി കെ വിനീതും മെഹ്താബും ആകും ആ താരങ്ങൾ.

ജിങ്കനും റിനോയ്ക്കും സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു എങ്കിലും ഇരുവരെയും ഡ്രാഫ്റ്റിൽ സ്വന്തമാക്കാൻ ശ്രമിക്കാം എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.

കൊൽക്കത്തയിൽ തന്റെ കരാർ അവസാനിപ്പിച്ച മെഹ്‌താബ് വമ്പൻ ഓഫറുകൾ നിരസിച്ചാണ് കേരളത്തിലേക്ക് എത്തുന്നത്.ഐ – ലീഗിൽ ഈസ്റ്റ് ബംഗാളിന്റെയും അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടേയും മികച്ച ഡിഫൻസിവ് മിഡ്‌ഫീൽഡറായി ബൂട്ടു കെട്ടിയിട്ടുള്ള അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്റെയും മികച്ച ഇന്ത്യൻ കളിക്കാരിൽ ഒരാളാണ്. കഴിഞ്ഞ സീസണിലെ മികവും പരിചയസമ്പത്തുമാണ് മെഹ്താബിനെ പരിഗണിക്കാനുള്ള കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement