മെഹ്റാജുദ്ദീൻ വാദൂ മുംബൈയിൽ

അവസാന സീസണിൽ ചെന്നൈയിൻ എഫ് സിയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞ താരത്തെ ഇത്തവണ സ്വന്തമാക്കിയത് മുംബൈയാണ് . കഴിഞ്ഞ സീസണിൽ ചെന്നൈയിന്റെ മോശം പ്രകടനങ്ങളുടെ ഇടയിലും മെഹ്റാജുദ്ദീൻ വാദുവിന്റെ പ്രകടനം മികച്ചു നിന്നുരുന്നു. കാശ്മീർ സ്വദേശിയായ വാദൂ വിങ് ബാക്കായും സെന്റർ ബാക്കായും തിളങ്ങാൻ കഴിവുള്ള താരമാണ്.

പൂനെ സിറ്റിക്കു വേണ്ടിയും മുമ്പ് ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ മുംബൈ എഫ് ഐയുടെ മഞ്ഞ ജേഴ്സിയിൽ ആയിരുന്നു വാദൂ. 43 ലക്ഷം രൂപയാണ് വാദൂവിന്റെ വില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബൽജിത് സാഹ്നി പൂനെ സിറ്റിയിൽ
Next articleലാൽറമ്പുയ ഫനായ് നോർത്ത് ഈസ്റ്റിൽ