മേഘാലയൻ വണ്ടർ കിഡ് ഇനി ഗോവൻ ജേഴ്സിയിൽ

- Advertisement -

എഫ് സി ഗോവ ഒരു ഭാവി വാഗ്ദാനത്തെ ടീമിൽ എത്തിച്ചിരിക്കുകയാണ്. ഷില്ലോങ്ങ് ലജോങ്ങിന്റെ യുവതാരമായ ഫ്രാങ്കി ബുവാം ആണ് ഗോവയിൽ എത്തിയിരിക്കുന്നത്. 19കാരനായ ഫ്രാങ്കി ബുവാം എഫ് സി ഗോവയിൽ മൂന്ന് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചിരിക്കുന്നത്. 2018/19 സീസണിൽ ഐലീഗിൽ അരങ്ങേറ്റം കുറിച്ച ബുവാം ആ സീസണിൽ ലജോങ്ങിനായി ആറ് ഗോളുകൾ ആ സീസണിൽ നേടിയിരുന്നു.

മേഘാലയ സ്വദേശിയായ താരം റോയൽ വാഹിങ്ദോഹിന്റെ അക്കാദമിയിലൂടെ വളർന്നു വരുന്ന താരമാണ്. 2017 മുതൽ ഷില്ലോങ് അക്കാദമിയുടെ ഭാഗമാണ്‌. ഷില്ലോങിനൊപ്പം യൂത്ത് ഐലീഗ് താരം നേടിയിട്ടുണ്ട്‌. ഷില്ലോങിനൊപ്പം കഴിഞ്ഞ സീസണിൽ ഷില്ലോങ് പ്രീമിയർ ലീഗും മേഘാല സ്റ്റേറ്റ് ലീഗും ബുവാം നേടിയിരുന്നു. രണ്ട് ടൂർണമെന്റിലും ടോപ്പ് സ്കോറർ ആയിരുന്നു ബുവാം. കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് താരം ബെംഗളൂരു യുണൈറ്റഡിൽ എത്തിയിരുന്നു.

Advertisement