ചെന്നൈയിൻ എഫ് സിയും മറ്റരാസിയും വഴി പിരിഞ്ഞു

- Advertisement -

ആദ്യ സീസണിലെ കളിക്കാരനും മൂന്ന് കൊല്ലം ഐ എസ് എല്ലിൽ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്ത മറ്റരാസി ചെന്നൈയിൻ എഫ് സിയുമായി വഴി പിരിഞ്ഞു. പരസ്പര ധാരണയുടെ പുറത്താണ് വഴി പിരിഞ്ഞത് എന്നാണ് ചെന്നൈയിൻ എഫ് സി നൽകിയ വിശദികരണം.

ഐ എസ് എൽ ആദ്യ സീസണിൽ പ്ലെയിങ് കോച്ച് ആയാണ് മറ്റരാസി ചെന്നൈയിൻ എഫ് സിയിൽ എത്തിയത്. അവർക്കായി ഏഴു മത്സരങ്ങളിൽ ലോകകപ്പ് ചാമ്പ്യൻ ആയ മറ്റരാസി ബൂട്ട് കെട്ടി.  ആദ്യ സീസണിൽ പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തിയിട്ടും സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽക്കുകയായിരുന്നു.  എന്നാൽ രണ്ടാമത്തെ സീസണിൽ ഐ എസ്‌ എൽ കിരീടം ചെന്നൈയിൽ എത്തിക്കാൻ മാറ്റരാസിക്കായി. ഫൈനലിൽ പിറകിൽ നിന്നതിനു ശേഷം ഗോവയെ മൂന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈയിൻ എഫ് സിക്ക് മറ്റരാസി ആദ്യ ഐ എസ് എൽ കിരീടം നേടി കൊടുത്തത്.

എസ് എസ് എല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ കോച്ചും മറ്റരാസിയാണ്. കഴിഞ്ഞ കൊല്ലത്തെ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സി ഏഴാം സ്ഥാനത്തായിരുന്നു.

Advertisement