Picsart 24 04 08 15 05 35 202

ഹൈദരാബാദ് എഫ് സിയുടെ യുവതാരം മാർക്കിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

ഹൈദരാബാദ് എഫ്സിയുടെ യുവതാരം മാർക്ക് സൊത്തൻപോയിയയെ ഈസ്റ്റ് ബംഗാളിനെ സ്വന്തമാക്കി. അടുത്ത സീസണിൽ ആവും മാർക്ക് ഈസ്റ്റ് ബംഗാളിന്റെ ഭാഗമാവുക. ഈസ്റ്റ് ബംഗാളിൽ യുവതാരം മൂന്നു വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് വരുന്ന റിപ്പോർട്ടുകൾ.

21കാരനായ യുവതാരം ഹൈദരാബാദ് എഫ്സിയുടെ അക്കാദമികളുടെ വളർന്നുവന്ന താരമാണ്. ഈ സീസണിൽ ഹൈദരാബാദ് എഫ്സിക്കായി 17 മത്സരങ്ങൾ മധ്യനിര താരം കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ഒരു അസിസ്റ്റും യുവതാരം സംഭാവന ചെയ്തു. മാർക്ക് അവസാനം മൂന്ന് സീസണുകളിലും ഹൈദരാബാദ് എഫ് സിയുടെ സീനിയർ ടീമിനൊപ്പം ഉണ്ടായിരുന്നു. അതിനുമുമ്പ് ഹൈദരാബാദിന്റെ യുവ ടീമുകളിലും സജീവമായിരുന്നു.

Exit mobile version