മാർസലീനോ എത്തി, പൂനെ സിറ്റിക്ക് കരുത്ത് കൂടുന്നു

- Advertisement -

കഴിഞ്ഞ ഐ എസ് എല്ലിലെ ഗോൾഡൻ ബൂട്ടുകാരൻ മാർസലീന്യോയെ പൂനെ സിറ്റി സ്വന്തമാക്കി. ദിവസങ്ങളായി നടക്കുന്ന ചർച്ചകൾക്ക് ഒടുവിലാണ് മാർസലീനോയുമായി പൂനെ സിറ്റി കരാറിൽ എത്തിയത്. പൂനെ സിറ്റി ഔദ്യോഗികമായി തന്നെ മാർസലീന്യോയുടെ വരവ് അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണ ഡെൽഹി ഡൈനാമോസ് താരമായി ഇറങ്ങിയ മാർസലീനോ 10 ഗോളുകളും അഞ്ചു അസിസ്റ്റുകളുമായി ഐ എസ് എല്ലിലെ താരമായി തന്നെ മാറിയിരുന്നു.

2 കോടി 25 ലക്ഷത്തോളം വരുന്ന റെക്കോർഡു തുകയാണ് പൂനെ സിറ്റി മാർസലീനോയെ സ്വന്തമാക്കിയിരിക്കുന്നത്. ബ്രസീലുകാരനായ മാർസലീനോ അത്ലറ്റിക്കോ മാഡ്രിഡ് ബിയിലൂടെ കരിയർ ആരംഭിച്ച താരമാണ്. അവസാനമായി ബ്രസീലിയൻ ക്ലബായ അവായ്ക്കു വേണ്ടിയാണ് ബൂട്ടുകെട്ടിയത്.

നേരത്തെ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച എമിലിയാനോ അൽഫാരോയേയും പൂനെ സിറ്റി സ്വന്തമാക്കിയിരുന്നു. അമേരിക്കയിൽ തിളങ്ങുന്ന സ്റ്റാർ സ്ട്രൈക്കർ കെല്ലിയും പൂനെ സിറ്റിയിൽ അടുത്ത ദിവസങ്ങളിൽ എത്തിയേക്കും. കഴിഞ്ഞ ഐ എസ് എൽ സീസണിൽ രണ്ടു മികച്ച വിദേശ ഫോർവേഡുകളേയും ഒപ്പം യുണൈറ്റഡ് സോക്കർ ലീഗിലെ റെക്കോർഡ് ഗോൾ സ്ലോററേയും സ്വന്തമാക്കുന്നതോടെ പൂനെ ആക്രമണം അതിശക്തമായിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement