മാർസെലിനോയ്ക്ക് ഹാട്രിക്ക്, ഡൽഹിക്ക് തകർപ്പൻ ജയം

- Advertisement -

ഡൽഹി ഡൈനമോസിന്റെ അവസാന ഹോം മാച്ചിൽ
എഫ്സി ഗോവയെ 5-1 ന് തകർത്ത് ഡൽഹി സെമി ഫൈനൽ സാധ്യത ശക്തമാക്കി. ഡൽഹിക്ക് വേണ്ടി മാർസെലിൻഹോ ഹാട്രിക്കും, ഗാഡ്സെ രണ്ട് ഗോളും നേടി. കാർഡോസോയാണ് ഗോവയുടെ ഏക ഗോൾ നേടിയത്.

ആദ്യ പകുതിയുടെ തുടക്കകത്തിൽ ഡൽഹി മത്സരത്തിൽ താളം കണ്ടെത്താൻ വൈകി. 31ആം മിനുട്ടിൽ കാർഡോസോയിലൂടെ ഗോവ മുന്നിലെത്തിയെങ്കിലും, 38ആം മിനുട്ടിൽ മലുഡയുടെ അസിസ്റ്റിലൂടെ മാർസെലിനോ ഡൽഹിക്ക് വേണ്ടി സമനില ഗോൾ അടിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതി മുഴുവനും ഡൽഹിയുടെ ആധിപത്യമായിരുന്നു. 48ആം മിനുട്ടിൽ ചക്രബർത്തിയുടെ അസിസ്റ്റിലൂടെ മാർസെലിനോ ഡൽഹിയെ ലീഡിലേക്ക് എത്തിച്ചു. പിന്നീട് മത്സരത്തിൽ ഗോവ ഡിഫെൻസ് ഒരു താളവും ഇല്ലാതെയാണ് കളിച്ചത്. 51ആം മിനുട്ടിൽ മാർസെലിനോയുടെ അസിസ്റ്റിൽ ഗാഡ്സെ ഒരു തകർപ്പൻ ഗോൾ നേടി.56ആം മിനുട്ടിൽ മാർസെലിനോ മാർക്കോസിന്റെ അസിസ്റ്റിലൂടെ സ്കോർ 4-1ലെക് എത്തിച്ചു.57ആം മിനുട്ടിൽ ഗാഡ്‌സെ തന്റെ രണ്ടാമത്തെ ഗോളിലൂടെ സ്കോർ 5-1 ആക്കി.

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റ് ആയ ഗോവയ്ക്ക് ഈ സീസണിലെ സെമിഫൈനലിൽ പോലും എത്താനാവില്ല. ഡൽഹിക്ക് അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നോർത്ത് ഈസ്റ്റിനും മുംബൈ സിറ്റിക്കും എതിരെ ആണ്. ISLലെ അടുത്ത മത്സരത്തിൽ അത്ലറ്റികോ ടെ കൊൽക്കത്ത കേരളാ ബ്ലാസ്റ്റേഴ്‌സിനെ 29ആം തീയതി നേരിടും.

Advertisement