മർസെലിഞ്ഞോയെയും അടുത്ത വർഷത്തേക്ക് നിലനിർത്തി പൂനെ സിറ്റി

കഴിഞ്ഞ സീസണിൽ പൂനെ സിറ്റിയുടെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്ന മർസെലിഞ്ഞോയുമായുള്ള കരാർ പുതുക്കി പൂനെ സിറ്റി. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. എട്ടു ഗോളുകളിൽ നോർത്ത് ഈസ്റ്റിനെതിരെ താരം നേടിയ ഹാട്രിക്കും ഉൾപെടും.

കഴിഞ്ഞ ദിവസം മറ്റൊരു താരമായിരുന്ന എമിലാനോ അൽഫാറോയുടെ കരാറും പൂനെ സിറ്റി പുതുക്കിയിരുന്നു. ഐ.എസ്.എൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ആക്രമണ ജോഡികളായി അറിയപ്പെട്ട താരങ്ങളാണ് മർസെലിഞ്ഞോയും എമിലാനോയും. ഇവരുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ പൂനെ അവരുടെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2026ലെ ലോകകപ്പ് വേദി ഇന്നറിയാം
Next articleനാലാം സ്ഥാനം ലക്ഷ്യമാക്കി ടെംബ ബാവുമ