പ്രീ സീസൺ ടൂറിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം

- Advertisement -

 

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂറിന് സ്പെയിനിൽ പരാജയത്തോടെ അവസാനം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് ക്ലബ്ബ് മാർബെല എഫ് സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ തന്നെ വഴങ്ങിയ ഗോളുകളാണ് ബാസ്റ്റേഴ്സിന് വിനയായത്. പ്രീ സീസൺ ടൂറിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരാജയമാണ് ഇത്.

സ്പെയിനിലെ സെഗുണ്ട ഡിവിഷൻ ബി ടീമായ മാർബെല എഫ് സിക്കെതിരെ ബെർബറ്റോവ് ഉൾപ്പെടെ ഉള്ളവരെ ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറക്കിയിരുന്നു. സ്പെയിനിൽ കുറച്ച് ദിവസം കൂടെ ബ്ലാസ്റ്റേഴ്സ് പരരിശീലനം തുടരും എന്നാണ് റിപ്പോർട്ടുകൾ.

മാർബലയിൽ ഒരു മാസത്തോളമായി തുടരുന്ന ബ്ലാസ്റ്റേഴ് നാലു പ്രീ സീസൺ മത്സരങ്ങളാണ് കളിച്ചത്. രണ്ട് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് പ്രീസീസണിലെ സമ്പാദ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement