അരീക്കോടുകാരുടെ സ്വന്തം മാനുപ്പ ഐ എസ് എൽ ഡ്രാഫ്റ്റിൽ

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീറും ഇത്തവൺ ഐ എസ് എൽ ഡ്രാഫ്റ്റിൽ മലയാളി സാന്നിദ്ധ്യമാകും. മെഡിക്കൽ പൂർത്തിയാക്കി അടുത്ത ആഴ്ച നടക്കുന്ന ഡ്രാഫ്റ്റിനായി എം പി സക്കീറും തയ്യാറായിരിക്കുകയാണ്. കഴിഞ്ഞ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയായിരുന്നു എം പി സക്കീർ ബൂട്ടു കെട്ടിയത്. അവസാനമായി ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ മധ്യനിരയിലാണ് മാനുപ്പ ഇറങ്ങിയിരുന്നത്.

എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി പ്രമുഖ ക്ലബുകളുടെ മിഡ്ഫീൽ ഭരിച്ച താരമാണ് എം പി സക്കീർ. മാനുപ്പ ഉൾപ്പെടെ പത്തോളം മലയാളി താരങ്ങളാണ് ഇത്തവണ ഡ്രാഫ്റ്റിൽ ഉണ്ടാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇന്ത്യയുടെ റണ്‍ മെഷീന്‍ : മിതാലി രാജ്
Next articleതിരിച്ചുവരവിന് ഒരുങ്ങി ജസ്റ്റിൻ സ്റ്റീഫനും ഐ എസ് എൽ ഡ്രാഫ്റ്റിൽ