മാനുപ്പ ഇനി മുംബൈ സിറ്റിയിൽ

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീർ ഇത്തവണ ഐ എസ് എൽ മുൻബൈ ക്ലബിനു കളിക്കും. 18 ലക്ഷം രൂപയ്ക്കാണ് മാനുപ്പയെ മുംബൈ സ്വന്തമാക്കിയത്. കഴിഞ്ഞ ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയായിരുന്നു എം പി സക്കീർ ബൂട്ടു കെട്ടിയത്. അവസാനമായി ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ മധ്യനിരയിലാണ് മാനുപ്പ ഇറങ്ങിയിരുന്നത്.

എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി പ്രമുഖ ക്ലബുകളുടെ മിഡ്ഫീഡ് ഭരിച്ച താരമാണ് എം പി സക്കീർ. മാനുപ്പയുടെ ഐ എസ് എല്ലിലെ സാന്നിദ്ധ്യം അരീക്കീടിനും മലപ്പുറത്തിനും ആവേശമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതോങോസിം ഹാവോകിപ് ഇനി ബെംഗളൂരുവിൽ
Next articleമുഹമ്മദ് അലി എഫ് സി ഗോവയിൽ