മുൻ ലാ ലിഗ താരം മാനുവൽ അരാന എഫ് സി ഗോവയിൽ

Barcelona's midfielder Andres Iniesta (C) vies with Racing Santander's midfielder Manuel Arana (R) and Racing Santander's Swedish forward Markus Rosenberg (L) during the Spanish league football match between FC Barcelona and Racing on January 22, 2011 at the Camp Nou stadium in Barcelona. AFP PHOTO/ LLUIS GENE (Photo credit should read LLUIS GENE/AFP/Getty Images)

മുൻ ലാ ലിഗ താരം മാനുവൽ അരാനയെ സ്വന്തമാക്കി എഫ് സി ഗോവ. ഒരു വർഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ഗോവ സ്വന്തമാക്കിയിരിക്കുന്നത്.  ഓസ്‌ട്രേലിയൻ ലീഗിലെ ടീമായ ബ്രിസ്‌ബേൻ റോറിനു വേണ്ടിയാണ് അരാന കഴിഞ്ഞ സീസണിൽ ബൂട്ട് കെട്ടിയത്.  വലത് വിങ്ങിൽ കളിക്കുന്ന അരാന ബ്രിസ്‌ബേൻ റോറിനു കളിക്കുമ്പോൾ 24 കളികളിൽ നിന്ന് 4 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

32കാരനായ ഈ സ്പാനിഷ് മിഡ്‌ഫീൽഡർ ഗോവ ഈ സീസണിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ വിദേശ കളിക്കാരനാണ്. സീകോക്ക്‌ പകരം എഫ് സി ഗോവയുടെ കോച്ച് ആയി സ്ഥാനം ഏറ്റെടുത്ത സെർജിയോ ലോബേറ പോർച്ചുഗീസ് താരം ബ്രൂണോ പിൻഹെയ്‌റോയും സ്വന്തമാക്കിയിരുന്നു. കൂടാതെ ലക്ഷ്മികാന്ത് കട്ടിമണിയെയും മന്ദർ റാവു ദേശായിയെയും ഗോവ നേരത്തെ നിലനിർത്തിയിരുന്നു.

സെവിയ്യ സ്വദേശിയായ അരാന റയൽ ബെറ്റിസിന്റെ അക്കാദമിയിലൂടെയാണ് ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് റേസിംഗ് ഡി സെന്റൻഡർ, റയോ വല്ലക്കാനോ, മല്ലോർക്കേ തുടങ്ങിയ ടീമുകൾക്കുവേണ്ടി സ്പെയിനിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.  സ്പെയിനിലെ മുൻ നിര ലീഗുകളിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അരാന 230 മത്സരങ്ങളിൽ നിന്ന് 40 ഗോളുകളും നേടിയിട്ടുണ്ട്. 2016ൽ ഓസ്‌ട്രേലിയൻ ലീഗിലെത്തിയ താരം എ എഫ് സി ചാമ്പ്യൻസ് ലീഗിലും കളിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകെ എഫ് എ അവാർഡ്; പി ഉസ്മാൻ കേരളത്തിന്റെ മികച്ച കളിക്കാരൻ
Next articleലെസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ ബുണ്ടസ് ലീഗയിലേക്ക്