Picsart 23 03 26 22 42 19 207

ഹൈദരാബാദ് പരിശീലകനെ റാഞ്ചി എഫ് സി ഗോവ

എഫ് സി ഗോവ അവരുടെ പുതിയ പരിശീലകനായി ഹൈദരാബാദ് എഫ് സി പരിശീലകൻ മനോലോ മാർക്കസിനെ എത്തിക്കും. അടുത്ത സീസൺ മുതൽ ആകും മനോലോ മാർക്കസ് ഗോവയുടെ ചുമതലയേൽക്കുക. സൂപ്പർ കപ്പ് കഴിയും വരെ മനോലോ മാർക്കസ് ഹൈദരബാദ് എഫ് സിയിൽ തന്നെ തുടരും. നേരത്തെ മനോലോ ബെംഗളൂരു എഫ് സിയിലേക്ക് പോകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഹൈദരബാദ് എഫ് സിയെ കഴിഞ്ഞ സീസണിൽ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയ കോച്ചാണ് മനോലോ. അദ്ദേഹം ഇന്ത്യയിൽ എത്തിയത് മുതലാണ് ഹൈദരാബാദ് എഫ് സിയുടെ നല്ല കാലം ആരംഭിച്ചത്‌. അവർ കളിക്കുന്ന ഫുട്ബോളും ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ പ്രശംസ നേടിയിട്ടുണ്ട്. ഈ സീസണിൽ ഹൈദരബാദ് ലീഗ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

Exit mobile version