Site icon Fanport

മനോലോ മാർക്കേസ് ക്ലബ് വിടും എന്ന് ഹൈദരാബാദ് പ്രഖ്യാപിച്ചു

ഹൈദരാബാദ്: 2022-23 സീസണിന്റെ അവസാനത്തോടെ ഹൈദരാബാദ് എഫ്‌സി ഹെഡ് കോച്ച് മനോലോ മാർക്വേസ് സ്ഥാനം ഒഴിയും എന്ന് ക്ലബ് അറിയിച്ചു. 2021-22 സീസണിൽ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാർക്കേസ്. നിലവിലെ സീസണിൽ ക്ലബിനെ ഐ എസ് എൽ സെമിഫൈനലിലേക്കും മാർക്കേസ് നയിച്ചിരുന്നു. എഫ് സി ഗോവയുടെ പരിശീലകനാകാൻ ആണ് മനോലോ ക്ലബ് വിടുന്നത്.

മനോലോ 23 03 26 22 42 08 667

വരാനിരിക്കുന്ന സൂപ്പർ കപ്പും കോണ്ടിനെന്റൽ സ്പോട്ടിനായുള്ള പ്ലേഓഫും ഉൾപ്പെടുന്ന നിലവിലെ കാമ്പെയ്‌ൻ അവസാനിക്കുന്നത് വരെ മനോലോ ടീമിന്റെ ചുമതലയിൽ തുടരും എന്നും ക്ലബ് അറിയിച്ചു‌. അതിനു ശേഷമാകും ക്ലബ് വിടുക.

“മനോലോയുടെ കീഴിൽ ക്ലബ്ബിന് മൂന്ന് അവിശ്വസനീയമായ സീസണുകളാണ് ലഭിച്ചത് മനോലോയുടെ അപാരമായ സംഭാവനയ്ക്ക് ഞാൻ നന്ദി പറയുന്നു” ഹൈദരാബാദ് എഫ്‌സി ഉടമ വരുൺ ത്രിപുരനേനി പറഞ്ഞു. അനുയോജ്യമായ പകരക്കാരനെ കണ്ടെത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version