ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിർദ്ദേശവുമായി മഞ്ഞപ്പട

ഇന്ന് ഐ എസ് എൽ സീസണിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. ഇന്ന് നടക്കാൻ പോകുന്നത് വാശിയേറിയ ചെന്നൈക്കെതിരായ മത്സരമാണ് എന്നതിനാലാണ് പ്രത്യേക അഭ്യർത്ഥനയുമായി മഞ്ഞപ്പട എത്തിയിരിക്കുന്നത്.

ഇന്ന് നൂറുകണക്കിന് ചെന്നൈയിൻ ആരാധകർ കലൂർ ഗ്യാലറിയിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അവർക്ക് നല്ല അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്നും അവര് പ്രകോപിപിച്ചാലും സംയമനം പാലിക്കണമെന്നുമാണ് മഞ്ഞപ്പട ഇന്ന് എത്തുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരോടായി പറയുന്നത്.

ടീമിനെ ജയിപ്പിക്കുന്നത് മാത്രമാകണം ലക്ഷ്യമെന്നും ഇന്ത്യയിലെ മികച്ച ആരാധകർ ആണ് തങ്ങൾ എന്നത് ഓർമ്മിക്കണം എന്നും മഞ്ഞപ്പട പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial