ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി മഞ്ഞപ്പട

മുംബൈ സിറ്റിക്കെതിരെയാ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് സമനിലയിലായെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി മഞ്ഞപ്പട. മത്സരത്തിന്റെ മുഴുവൻ സമയവും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആർപ്പുവിളിച്ച മഞ്ഞപ്പട മത്സരം കഴിഞ്ഞ് കൊച്ചി സ്റ്റേഡിയം വൃത്തിയാക്കിയാണ് സ്റ്റേഡിയം വിട്ടത്.

സ്റ്റേഡിയം വൃത്തിയാക്കിയതിനെ പ്രശംസിച്ചു ഐ.എസ്.എൽ സംഘാടകരും മറ്റു ടീമിന്റെ ആരാധകരും അഭിന്ദനം അറിയിച്ചു ട്വീറ്റും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടയ്മയുടെ ഈ പ്രവർത്തി സമനിലയിലും കേരള ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാൻ വക നൽകി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial