Site icon Fanport

ഡാലോട്ടിന്റെ വണ്ടർ സ്ട്രൈക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡിനെ തോൽപ്പിച്ചു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ചു. എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. മക്ടോമിനെയും ഡാലോട്ടും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്.

മാഞ്ചസ്റ്റർ 23 10 22 02 20 51 557

ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെതിരെയും ഫോമിലേക്ക് ഉയരാൻ ആകാതെ പ്രയാസപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് കണ്ടത്. ലീഗിൽ ഏറ്റവും അവസാനം നിക്കുന്ന ടീമിന് എതിരെയും പാസ് ചെയ്യാനും അവസരങ്ങൾ സൃഷ്ടിക്കാനും യുണൈറ്റഡ് പ്രയാസപ്പെട്ടു. 28ആം മിനുട്ടിൽ ഒരു അർധാ അവസരം മുതലെടുത്ത് മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി. കഴിഞ്ഞ മത്സരത്തിൽ മക്ടോമിനെ യുണൈറ്റഡിനായി ഇരട്ട ഗോളും നേടിയിരുന്നു.

മക്ടോമിനെ നൽകിയ ലീഡ് അധിക നേരം നീണ്ടു നിന്നില്ല. 34ആം മിനുട്ടിൽ മക്ടോമിനെ തന്നെ ഷെഫീൽഡ് യുണൈറ്റഡിന് ഒരു പെനാൾട്ടി നൽകി. മക്ബേർണി ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഷെഫീൽഡിന് സമനില നൽകി. ആദ്യ പകുതി 1-1 എന്ന് അവസാനിച്ചു.

Picsart 23 10 22 02 20 31 646

രണ്ടാം പകുതിയിൽ വിജയ ഗോളിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ ശ്രമിച്ചു. ബ്രൂണോയുടെയും അമ്രബതിന്റെയും ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം 77ആം മിനുട്ടിൽ ഡിയേഗോ ഡാലോട് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകി‌‌‌. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു മനോഹര ഫിനിഷിലൂടെ ആയിരുന്നു ഡാലോടിന്റെ ഗോൾ. സ്കോർ 2-1.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌. ഷെഫീൽഡ് ഒരു പോയിന്റുമായി അവസാന സ്ഥാനത്ത് നിൽക്കുന്നു.

Exit mobile version