കോപ്പലാശാന് പിറന്നാൾ ആശംസ നേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മലയാളികളുടെ സ്വന്തം കോപ്പലാശാൻ എന്ന സ്റ്റിവ് കോപ്പലിന്റെ ജന്മദിനം ആണിന്ന്. 62ആം ജന്മദിനം ആഘോഷിക്കുന്ന ആശാന് ഒരു സ്‌പെഷ്യൽ ആശംസ ലഭിച്ചു ഇന്ന്, തന്റെ പഴയ ക്ലബായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ കോപ്പലിന് ആശംസ നേർന്നിരിക്കുന്നത്. ആഷ്‌ലി യങ്, റഫേൽ, ഫാബിയോ എന്നിവരും ഇന്ന് ജന്മദിനം ആഘോഷിക്കുന്നുണ്ട്, അവരോടു കൂടെയാണ് ആശാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആശംസ അർപ്പിച്ചത്.

തന്റെ കരിയറിലെ ഭൂരിഭാഗം സമയവും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് കോപ്പൽ ബൂട്ട് കിട്ടിയിട്ടുള്ളത്. യുണൈറ്റഡിന് വേണ്ടി 322ലീഗ് മത്സരങ്ങളിൽ കളിയ്ക്കാൻ ഇറങ്ങിയ കോപ്പൽ 56 തവണ എതിരാളികളുടെ വലയും കുലുക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാതമായ 7ആം നമ്പർ ജഴ്‌സി അണിഞ്ഞ കോപ്പലാശാൻ മികച്ചൊരു റൈറ്റ് വിങ്ങർ ആയിരുന്നു.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച കോപ്പൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement