Site icon Fanport

മക്കാഡോ ഇനി ഈ സീസണിൽ മുംബൈ സിറ്റിക്കായി ഇറങ്ങില്ല

പോർച്ചുഗീസ് താരമായ പോളോ മക്കേഡോ ഈ സീസണിൽ ഇനി മുംബൈ സിറ്റിക്കായി ബൂട്ടുകെട്ടില്ല. മക്കാഡോയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും ഈ സീസണിൽ ഇനി മക്കാഡോയ്ക്ക് കളിക്കാൻ ആകില്ല എന്നും മുംബൈ സിറ്റി പരിശീലകൻ ജോർഗെ കോസ്റ്റ പറഞ്ഞു. ജംഷദ്പൂരിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു മക്കാഡോയ്ക്ക് പരിക്കേറ്റത്.

മക്കാഡോ ഇനി ഈ സീസണിൽ കളിക്കില്ല എന്നും മക്കാഡോയ്ക്ക് പകരക്കാരെ അന്വേഷിക്കുകയാണ് ഇപ്പോൾ എന്നും ജോർഗെ കോസ്റ്റ പറഞ്ഞു. മക്കാഡോയ്ക്ക് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. അത്ര അനുയോജ്യമായ കളിക്കാരനെ കിട്ടിയാൽ മാത്രമെ സൈൻ ചെയ്യുകയുള്ളൂ. അല്ലാതെ വിദേശ താരങ്ങളുടെ ക്വാട്ട തികഴ്ക്കാൻ മാത്രമായി ഒരു പകരക്കാരനെ എത്തിക്കില്ല എന്നും കോസ്റ്റ പറഞ്ഞു.

Exit mobile version