Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ലൂണ പ്ലേ ഓഫിൽ കളിക്കും എന്ന് ഇവാൻ

Picsart 23 09 30 16 40 27 676

ലൂണ തിരികെ കളത്തിലേക്ക് എത്തുന്നതിന് അടുത്ത് ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. താരത്തെ പ്ലേ ഓഫിൽ കളിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് ഇവാൻ പറഞ്ഞു. ലീഗിൽ ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ലൂണ കളിക്കില്ല എന്നും ഇവാൻ പറഞ്ഞു.

ലൂണ 23 09 30 16 40 40 940

നോർത്ത് ഈസ്റ്റിനും ഹൈദരബാദിനും എതിരായ അടുത്ത മത്സരങ്ങളിൽ ലൂണ കളിക്കില്ല. പ്ലേ ഓഫിൽ താരം കളിക്കുമോ എന്നത് നോക്കാം. ലൂണയെ പ്ലേ ഓഫ് മത്സരത്തിനായി തയ്യാറാക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇവാൻ പറഞ്ഞു.

ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ട് ഇപ്പോൾ 10 ദിവസം കഴിഞ്ഞു. താരം മാച്ച് ഫിറ്റ്നസിന് അടുത്താണ്. കേരള ബ്ലാസ്റ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും വിദേശ താരങ്ങൾക്ക് വിശ്രമം നൽകും. ലൂണ, ദിമി, ലെസ്കോവിച്, മിലോസ്, ഡെയ്സുകെ, ചെർനിച് എന്നിവർ പ്ലേ ഓഫിന് പൂർണ്ണ ഫിറ്റ്നസിൽ ഉണ്ടാകും എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

ഡിസംബർ മുതൽ പരുക്ക് കാരണം പുറത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. ലൂണ വന്നാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജമാകും.

Exit mobile version